കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ കൊലപാതക കേസില്‍ അറസ്റ്റില്‍; കൊലപാതകം ആസൂത്രണം ചെയ്‌തത് ആണെന്നാണ് പൊലീസ്

  • Post category:national / news
  • Reading time:1 min read
You are currently viewing കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ കൊലപാതക കേസില്‍ അറസ്റ്റില്‍; കൊലപാതകം ആസൂത്രണം ചെയ്‌തത് ആണെന്നാണ് പൊലീസ്

ബംഗളൂരു: കൊലക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റില്‍. സോമന ഹള്ളിയില്‍ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ദര്‍ശനെ പൊലീസ് അറസ്റ്റു ചെയ്‌തത്. കൊലക്കേസില്‍ ഇതുവരെ പത്ത് പേരാണ് അറസ്റ്റിലായത്.

കൊലപാതകം ദര്‍ശന്‍ ആസൂത്രണം ചെയ്‌തതാണെന്നാണ് പൊലീസിൻ്റെ വിലയിരുത്തല്‍. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ബംഗളൂരുവിലെ സോമന ഹള്ളിക്ക് സമീപം കാമാക്ഷി പാളയത്ത് പാലത്തിന് താഴെ മൃതദേഹം കണ്ടെത്തിയിരുന്നു.

ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമി ഒരു മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനാണ്. ഇയാള്‍ സമൂഹ മാധ്യമത്തിലൂടെ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. നടിയുമായി ദര്‍ശന് അടുപ്പമുണ്ട്. ദര്‍ശൻ്റെ ബോഡി ഗാര്‍ഡുകളായ കൂട്ടാളികള്‍ രേണുക സ്വാമിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പാലത്തിന് താഴെ ഉപേക്ഷിക്കുക ആയിരുന്നു എന്നാണ് പൊലീസിൻ്റെ നിഗമനം.

0Shares