
കാസർകോട്: മഴയെ വകവയ്ക്കാതെ ചെളിക്കണ്ടത്തില്‍ ആടിപ്പാടിത്തിമിര്‍ത്ത് കാഞ്ഞങ്ങാട് നഗരസഭാ കുടുംബശ്രീ ഫസ്റ്റ് മഴപ്പൊലിമ. മഴയുടെ താളത്തിനൊത്ത് നാട്ടുപാട്ടുകളും ഞാറ്റു പാട്ടുകളും അടമ്പ് വയലേലകളില്‍ മുഴങ്ങി. നിധി കണ്ടെത്തല്‍, പാസിംഗ് ബോള്‍, കമ്പവലി എന്നീ മത്സരങ്ങളോടെ തുടങ്ങിയ മഴപ്പൊലിമ നാടിൻ്റെ ഉത്സവമായി മാറി.

തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയുടെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്
മഴപ്പെലിമ നടത്തിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി സുശീല അധ്യക്ഷയായി.

കാഞ്ഞങ്ങാട് വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുള്ള, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഹമ്മദ് അലി, കെ. അനീശന്‍, കെ.ലത, മായാകുമാരി, കെ.സരസ്വതി, കുടുംബശ്രീ സി.ഡി.എസ് ഫസ്റ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ.വി ഉഷ, പത്താം വാര്‍ഡ് സി.ഡി.എസ് പ്രസിഡന്റ് ബിന്ദു, സെക്രട്ടറി ജയശ്രീ വിനയന്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി പി.വി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സൂര്യ ജനാകി സ്വാഗതവും പ്രോഗാം കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഗോപി നന്ദിയും പറഞ്ഞു.
