
കാസർകോട്: ലോക ഭിന്നശേഷി ദിനത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. യാത്രാ സൗകര്യം മെച്ചപ്പെടുത്താനായി ഭിന്നശേഷിക്കാരായ 9 പേര്‍ക്കാണ് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തത്. ജനകീയാസൂത്രണം പദ്ധതിയില്‍ 9 ലക്ഷം രൂപ നഗരസഭ ഇതിനായി വകയിരുത്തിയിരുന്നു.

നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.അനീശന്‍, കെ.ലത, കെ.വി.സരസ്വതി, കൗണ്‍സിലര്‍മാരായ കെ.വി.സുശീല, കെ.കെ.ജാഫര്‍, അബ്ദുള്‍ റഹ്‌മാന്‍, സി.കെ.അഷറഫ്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ എന്‍.എ.രമണി എന്നിവര്‍ സംസാരിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.അഹമ്മദലി സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ടി.എം.ഗ്രീഷ്മ നന്ദിയും പറഞ്ഞു.
