
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി കാഞ്ഞങ്ങാട് എം.എൽ.എ. ഇ ചന്ദ്രശേഖരൻ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണൻ മികച്ച സ്ഥാപനങ്ങൾക്ക് പുരസ്ക്കാരങ്ങൾ നൽകി. കൂടാതെ കലാ സംഘങ്ങൾക്കുള്ള വാദ്യോപകരണ വിതരണത്തിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. മാലിന്യ മുക്‌തം നവകേരളം ബ്ലോക്ക് തല പ്രവർത്തന റിപ്പോർട്ട് ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ. ബാലചന്ദ്രൻ അവതരിപ്പിച്ചു. ബ്ലോക്ക് തല മാലിന്യമുക്തം ഭാവിപ്രവർത്തന പ്രോജക്ടുകൾ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹിമാൻ വിശദീകരിച്ചു. മികച്ച ഗ്രാമ പഞ്ചായത്തായി മടിക്കൈ ഗ്രാമപഞ്ചായത്ത്. മികച്ച ഹരിത സർക്കാർ സ്ഥാപനമായി കുടുംബാരോഗ്യകേന്ദ്രം പള്ളിക്കര, സി.എച്ച്.സി. പുല്ലൂർ പെരിയ, മികച്ച ഹരിത ഗ്രന്ഥാലയമായി ‘പള്ളിക്കര ഇ.എം.എസ്. സ്മാരക ഗ്രന്ഥാലയം, ആലക്കോട്, മികച്ച സ്വകാര്യ സ്ഥാപനം ബെസ്റ്റ് കോട്ട്, അമ്പലത്ത്കര, മികച്ച വ്യാപാര സ്ഥാപനം കോട്ടത്ത് ബേക്കറി ബങ്കളം, മികച്ച സി.ഡി.എസ് അജാനൂർ സി.ഡി.എസ് ,
മികച്ച ഹരിത കർമ്മസേനാ കൺസോർഷ്യം പുല്ലൂർ പെരിയ, മികച്ച പൊതു ഇടം മേക്കാട്ട് മടിക്കൈ, മികച്ച ടൗൺ ഉദുമ ഗ്രാമപഞ്ചായത്തിലെ പാലക്കുന്ന്, എന്നിവയെ തിരെഞ്ഞെടുത്ത് ചടങ്ങിൽ ആദരിച്ചു.

വിവിധ പഞ്ചായത്തുകളിൽ നടന്ന മാലിന്യ മുക്ത പ്രവർത്തനങ്ങളുടെ അവതരണം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത, പള്ളിക്കര ഹെൽത്ത് ഇൻസ്പക്ടർ ഡോൺസ് കുര്യാക്കോസ്, പുല്ലൂർ പെരിയ എച്ച്.ഐ. ദീപ അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്ററർ, ഉദുമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധാരകരൻ എന്നിവർ അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസ്നിൻ വഹാബ്, ബ്ലോക്ക് സെക്രട്ടറി എസ്. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ശുചിത്വബോധവൽക്കരണ ആലാമിക്കളി പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട്കെ. വി ശ്രീലത സ്വാഗതവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻഎം. കെ വിജയൻ നന്ദിയും പറഞ്ഞു.
