
കാസർകോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവം സമാപിച്ചു. 658 പോയിന്റുകള്‍ നേടി കാഞ്ഞങ്ങാട് ബ്ലോക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
370 പോയിന്റുമായി പരപ്പ ബ്ലോക്ക് രണ്ടാം സ്ഥാനത്തും 354 പോയിന്റ് നേടിയ കാറഡുക്ക ബ്ലോക്ക് മൂന്നാം സ്ഥാനത്തുമെത്തി. കാസര്‍കോട് ബ്ലോക്ക് 285, നീലേശ്വരം ബ്ലോക്ക് 280, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 231, കാഞ്ഞങ്ങാട് നഗരസഭ 165, നീലേശ്വരം നഗരസഭ 137,കാസര്‍കോട് നഗരസഭ 87 എന്നിങ്ങനെയാണ് പോയിന്റ് നില.
സമാപന സമ്മേളനം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരങ്ങളായ പി.പി.കുഞ്ഞികൃഷ്ണന്‍, ശ്രീവിദ്യ പെരുമ്പള എന്നിവര്‍ മുഖ്യാതിഥികളായി.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ.എസ്.എന്‍.സരിത, കെ.ശകുന്തള, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ.സജിത്ത്, എം.മനു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം ദീപു, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി.ഷിലാസ് എന്നിവര്‍ സമാപന പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ സ്വാഗതവും ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംന നന്ദിയും പറഞ്ഞു.
