
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നുതവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ആര്‍ക്കും സീറ്റില്ലെന്ന ഉറച്ച നിലപാട് പ്രഖ്യാപിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു പുതിയ നിരയെ കൊണ്ടുവരാനാണ് പാര്‍ട്ടി തീരുമാനം. വ്യക്തിയുടെ സ്വാധീനം പ്രധാനമല്ല, ജയസാധ്യത ആപേക്ഷികം മാത്രം. സംഘടനാചുമതല വഹിക്കുന്നവര്‍ മല്‍സരിക്കുകയാണെങ്കില്‍ ചുമതല ഒഴിയണം.

പുതിയ തലമുറയെ കൊണ്ടുവരണം എന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല. ആര്‍ക്കും ഒരു മണ്ഡലവും പട്ടയം കൊടുത്തിട്ടില്ല. അതൊക്കെ ബൂര്‍ഷ്വാ പാര്‍ട്ടിയിലാണെന്നും കാനം പരിഹസിച്ചു. മാനദണ്ഡത്തില്‍ പരാതിയുള്ളവര്‍ക്ക് പാര്‍ട്ടിയെ അറിയിക്കാം, പക്ഷേ മല്‍സരിക്കാനാവില്ല. തിരഞ്ഞെടുപ്പില്‍ ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്നില്ലെന്നും കാനം.
പ്രതിപക്ഷം ഉയര്‍ത്തുന്നത് പൈങ്കിളി നോവലുകള്‍ പോലെയുള്ള വിമര്‍ശനങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ചകളോ ജനവിരുദ്ധ നടപടികളോ ചര്‍ച്ച ചെയ്യുന്നില്ല.കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗമടക്കം ഇടതു മുന്നണി പ്രവേശനം നേടിയ സാഹചര്യത്തില്‍ ഇത്തവണ സീറ്റുകളുടെ എണ്ണം കുറയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സീറ്റുകള്‍ കുറയുമെന്ന സൂചന കാനം നല്‍കിയത്.
