കമൽ രാജിവയ്ക്കണം, ചലച്ചിത്ര അക്കാദമിയിൽ കമൽ നടത്തിയ പ്രവർത്തനങ്ങൾ അന്വേഷിക്കണം: രമേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing കമൽ രാജിവയ്ക്കണം, ചലച്ചിത്ര അക്കാദമിയിൽ കമൽ നടത്തിയ പ്രവർത്തനങ്ങൾ അന്വേഷിക്കണം: രമേശ്‌ ചെന്നിത്തല

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം കമൽ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അക്കാദമിയിൽ കമൽ നടത്തിയ എല്ലാ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. സർക്കാർ ശമ്പളം വാങ്ങുന്നയാൾ രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് നാലു താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കമൽ മന്ത്രി എ. കെ ബാലന് അയച്ച കത്ത് പ്രതിപക്ഷനേതാവ് നിയമസഭയിൽ പുറത്തുവിട്ടിരുന്നു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി കമൽ രംഗത്തെത്തിയിരുന്നു. വീഴ്ച പറ്റിയെന്ന് കമൽ സമ്മതിക്കുകയും ചെയ്തിരുന്നു.

0Shares