ജാഗ്രതക്കുറവുണ്ടായി; നിയമനത്തിനായി കത്ത് നല്‍കിയത് വ്യക്തിപരമായ ഇഷ്ടത്താല്‍; നിയമന വിവാദത്തില്‍ പ്രതികരണവുമായി കമൽ

  • Post category:news
  • Reading time:1 min read
You are currently viewing ജാഗ്രതക്കുറവുണ്ടായി; നിയമനത്തിനായി കത്ത് നല്‍കിയത് വ്യക്തിപരമായ ഇഷ്ടത്താല്‍; നിയമന വിവാദത്തില്‍ പ്രതികരണവുമായി കമൽ

നിയമന വിവാദത്തില്‍ പ്രതികരണവുമായി കമൽ . വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രംഗത്തെത്തി . നിയമനത്തിനായി കത്ത് നല്‍കിയത് വ്യക്തിപരമായ ഇഷ്ടപ്രകാരമാണ്. അക്കാദമിക്ക് ഗുണമുള്ള വ്യക്തികളെ സ്ഥിരപ്പെടുത്തണമെന്ന് തോന്നി. മുഖ്യമന്ത്രിയുടെ മറുപടി വന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമായതാണ്.

സാംസ്‌കാരിക മന്ത്രിക്ക് നല്‍കിയ കത്ത് വ്യക്തിപരമായി നല്‍കിയതാണ്. പരിഗണിക്കേണ്ടതില്ലെന്ന് മന്ത്രി അന്ന് തന്നെ പറഞ്ഞിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗികമായ യാതൊരു സംവിധാനവും ഉപയോഗിക്കാതെ നല്‍കിയ കത്തായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

0Shares