
തമിഴ് സൂപ്പർതാരവും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ നാളെ ഡി.എം.കെ മുന്നണിക്കായി പ്രചാരണത്തിനിറങ്ങും. കോൺഗ്രസിന്‍റെ ഇ.വി.കെഎസ് ഇളങ്കോവനാണ് ഡി.എം.കെ മുന്നണിയുടെ സ്ഥാനാർത്ഥി.
മത, വർഗീയ ശക്തികളെ എതിർക്കാൻ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണം എന്നാണ് തന്‍റെ രാഷ്ട്രീയമെന്ന പ്രഖ്യാപനത്തോടെയാണ് കമൽ ഹാസൻ ഈറോഡ് പ്രചാരണത്തിന് ഇറങ്ങുന്നത്. വൈകുന്നേരം 5 മുതൽ 7 മണി വരെ അഞ്ച് സ്വീകരണയോഗങ്ങളിൽ കമൽ ഹാസൻ പ്രസംഗിക്കും.

രാഷ്ട്രീയപാർട്ടിയായ മക്കൾ നീതി മയ്യം രൂപീകരിച്ചതിന് ശേഷം ഇതുവരെ ഡി.എം.കെ, അണ്ണാ ഡി.എം.കെ മുന്നണികളുമായി കമൽ ഹാസൻ തുല്യ അകലം സൂക്ഷിച്ചിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മക്കൾ നീതി മയ്യം ഡി.എം.കെ മുന്നണിയിൽ ചേരുമെന്നാണ് വിവരം.
