കമൽ ഹാസനും പൊന്നിയിൻ സെൽവനിൽ ഭാഗമാകുമെന്ന് റിപ്പോർട്ട്

  • Post category:entertainment
  • Reading time:1 min read
You are currently viewing കമൽ ഹാസനും പൊന്നിയിൻ സെൽവനിൽ ഭാഗമാകുമെന്ന് റിപ്പോർട്ട്

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ചിയാൻ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ജയം രവി, ജയറാം എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. ഇപ്പോഴിതാ, കമൽ ഹാസനും പൊന്നിയിൻ സെൽവന്‍റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.

കമല്‍ ഹാസന്‍ അഭിനയിക്കുകയല്ല മറിച്ച് ചിത്രത്തിന്റെ തുടക്കത്തില്‍ നരേഷന്‍ ചെയ്യുകയാവുമെന്നാണ് റിപ്പോർട്ട്.

35 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമൽഹാസനും മണിരത്നവും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 1987-ൽ പുറത്തിറങ്ങിയ ‘നായകൻ’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.

0Shares