
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടി കല്യാണി പ്രിയദര്‍ശൻ്റെ അഭിമുഖമാണ്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.
“ഞാനൊരു അധിക എഫര്‍ട്ട് ഇടാറുണ്ട്. കാരണം എൻ്റെ വിശ്വാസം മലയാളി പ്രേക്ഷകര്‍ മറ്റു ഭാഷകളിലെ ഓഡിയന്‍സിനേക്കാല്‍ കൂടുതല്‍ ക്രിറ്റിക്കലാണെന്നാണ്. പ്രിയദര്‍ശൻ്റെ മോള്‍ക്ക് മലയാളം വരില്ല എന്ന് അവര്‍ക്ക് തോന്നുന്നത് തന്നെ സംബന്ധിച്ച് വലിയ ഡീല്‍ ആണ്.”
“എൻ്റെ ആദ്യ സിനിമ തമിഴിലും തെലുങ്കിലുമാണ് ചെയ്തത്. മലയാളം ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ എനിക്ക് പേടി ആയിരുന്നു. ഒരു എക്‌സ്ട്രാ പെര്‍ഫോമന്‍സ് മലയാളത്തില്‍ കാണിക്കണം എന്നുണ്ട്,’ കല്യാണി പറഞ്ഞു.

അതേസമയം, കല്യാണി പ്രിയദര്‍ശന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, എന്നിവരാണ് തല്ലുമാലയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഓഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ചെയ്തത്. ഖാലിദ് റഹ്‌മാനാണ് ചിത്രത്തിൻ്റെ സംവിധായകന്‍. ചെമ്പന്‍ വിനോദ്, ലുക്മാന്‍, ബിനു പാപ്പന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
