കാഞ്ഞങ്ങാട് ആവിയിൽ പിതാവും മകനും ചേർന്ന് യുവാവിനെ മർദ്ദിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

You are currently viewing കാഞ്ഞങ്ങാട് ആവിയിൽ പിതാവും മകനും ചേർന്ന് യുവാവിനെ മർദ്ദിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി


കാഞ്ഞങ്ങാട്(കാസർകോട്): കോവിഡ് രോഗ ഭീതിയിൽ നാട് സ്തംഭിച്ചിരിക്കുമ്പോൾ കാഞ്ഞങ്ങാട് ആവിയിൽ നിന്നും ഒരു വ്യത്യസ്ത വാർത്ത. പറമ്പിലുള്ള വാഴ തോട്ടത്തിൽ വെള്ളം നനയ്ക്കുമ്പോൾ അയൽവാസിയായ പിതാവും മകനും ചേർന്ന് മർദ്ദിച്ചു എന്ന പരാതിയുമായി യുവാവ്. കല്ലുരാവി നോർത്തിൽ താമസിക്കുന്ന ഷഫീഖ് സി.എസ് എന്ന യുവാവാണ് ഗുരുതര പരിക്കുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രയിൽ കൈക്ക് ശസ്ത്രക്രിയക്ക് വിദേയനായത്.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വിദേശത്തുള്ള തൻ്റെ ബന്ധുവിൻ്റെ പറമ്പിൽ വാഴത്തോട്ടത്തിന് വെള്ളം നനയിക്കുമ്പോൾ അയൽവാസിയും അദ്ദേഹത്തിൻ്റെ മകനും ചേർന്ന് മാരകമായി മർദ്ദിക്കുകയായുന്നു എന്ന് ഷഫീഖ് പറഞ്ഞു. അവരുമായി എനിക്ക് ഒരു പ്രശ്നവും നിലവിലില്ല. എന്തിനാണ് മർദ്ദിച്ചത് എന്നതും അറിയില്ല. ദിവസങ്ങൾക്ക് മുമ്പ് അവരുടെ വീട്ടിലെ കോഴി ചത്തതായും അത് വാഴത്തോട്ടത്തിലെ വളം തിന്നതിനാലാണെന്നും അവർ മർദ്ദക്കുന്നതിനിടെ പറയുന്നുണ്ടായിരുന്നു. മർദ്ദിക്കുമ്പോൾ ചത്താലും കുഴപ്പമില്ല കേസ് ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞത് എന്നെ ഭീതിയിലാക്കിയെന്നും ഷഫീഖ് പറഞ്ഞു.

പെയിന്റിംഗ് തൊഴിലാളിയായ ഷഫീഖ് കുടുംബത്തിൻ്റെ ഏക അത്താണിയാണ്. ഈ സംഭവത്തോടെ ജീവിതമാർഗ്ഗം നിലച്ച അവസ്ഥയിലായിരിക്കുകയാണ് മൂന്ന് കുട്ടികളുടെ പിതാവായ ഈ യുവാവ്. അനാവശ്യ മർദ്ദനത്തിൽ നാട്ടുകാർക്കിടയിലും അമർഷം ഉയർന്നിട്ടുണ്ട്.

പരാതിയുമായി ബന്ധപ്പെട്ട് പോലീസ് ആശുപത്രിയിലെത്തി ഷഫീഖിൽ നിന്നും മൊഴിരേഖപ്പെടുത്തി. തിങ്കളാഴ്ച്ച ഉച്ചയോടെ കൈക്ക് ശസ്ത്രക്രിയക്ക് വിധേയനായ ഷഫീഖ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചകിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

0Shares