ജില്ലയിൽ നിന്നുള്ള നേതാവിന് പച്ചക്കൊടി; കാസറഗോഡ് നിയോജക മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു; കല്ലട്ര മാഹിൻ ഹാജിയുടെ പേര് പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ; കൂടുതൽ അറിയാം..

You are currently viewing ജില്ലയിൽ നിന്നുള്ള നേതാവിന് പച്ചക്കൊടി; കാസറഗോഡ് നിയോജക മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു; കല്ലട്ര മാഹിൻ ഹാജിയുടെ പേര് പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ; കൂടുതൽ അറിയാം..

കാസർകോട്: ഏറെ ചർച്ചകൾക്കൊടുവിൽ കാസറഗോഡ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. ജില്ലയിൽ നിന്നുള്ള നേതാവ് കാസറഗോഡ് വേണം എന്ന ആവശ്യം പാണക്കാട് കുടുംബം അംഗീകരിച്ചു. കല്ലട്ര മാഹിൻ ഹാജിയുടെ പേര് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കാസർകോട് നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ മുൻ മന്ത്രി എം.കെ മുനീറിൻ്റെ പേര് ഉണ്ടായില്ല. പകരം വനിതകൾക്കും യുവാക്കൾക്കും പ്രധാന്യം നൽകി എന്നാണ് തങ്ങൾ പറഞ്ഞത്. മഞ്ചേശ്വരത്ത് AKM അഷ്‌റഫ് തന്നെ വീണ്ടും ജനവിധി തേടും.

0Shares