
ആർക്കാണെങ്കിലും ഇരട്ട് വോട്ട് പാടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം. കെ മുനീർ എം.എൽ.എ. രമേശ് ചെന്നിത്തല സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞതെന്നും മുനീർ.ഇരട്ട വോട്ട് വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ. സുരേന്ദ്രൻ രണ്ടു സ്ഥലത്ത് മത്സരിക്കുന്നത് സി.പി.ഐ.എം- ബി.ജെ.പി വോട്ട് അഡ്ജസ്റ്റ്മെന്റാണ്. രണ്ടിടത്ത് മത്സരിക്കാൻ സുരേന്ദ്രൻ നരേന്ദ്ര മോദിയല്ലല്ലോയെന്നും കൊടുവള്ളിയിലെ ലീഗ് സ്ഥാനാർത്ഥി കൂടിയായ മുനീർ പരിഹസിച്ചു.
അതേസമയം, ഇന്ന് നിരവധി സ്ഥാനാർത്ഥികൾക്ക് എതിരെയാണ് ഇരട്ട വോട്ട് ആരോപണം പുറത്തുവന്നത്. കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എസ്. എസ് ലാലിനും എ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും എതിരെ ഇരട്ട വോട്ട് ആരോപണവുമായി ഭരണ പക്ഷം രംഗത്തെത്തി.
