കെ റെയിൽ തൊഴിലും വികസനവും; ഡി.വൈ.എഫ്.ഐ സെമിനാർ സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കെ റെയിൽ തൊഴിലും വികസനവും; ഡി.വൈ.എഫ്.ഐ സെമിനാർ സംഘടിപ്പിച്ചു

കുറ്റിക്കോൽ /കാസർകോട്: ‘കെ റെയിൽ വേണം കേരളം വളരണം’ എന്ന സന്ദേശവുമായി കെ റെയിൽ തൊഴിലും വികസനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കോൽ ബസാറിൽ നടന്ന സെമിനാർ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് അപ്പൂസ് കുണ്ടംകുഴി അധ്യക്ഷനായി. സെക്രട്ടറി കെ.സുധീഷ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റി അംഗം മമിത, ബ്ലോക്ക് ട്രഷറർ ദർശന തുടങ്ങിയവർ സംബന്ധിച്ചു. വിവിധ മേഖലകളിൽ നിന്നായി 300 ഓളം പേർ സെമിനാറിൽ സംബന്ധിച്ചു.

0Shares