കൈപ്പത്തി ചിഹ്നത്തിൽ കോണ്‍ഗ്രസ് വിമത സ്ഥാനാർത്ഥിയെ നിര്‍ത്തി; വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ. മുരളീധരൻ

  • Post category:news
  • Reading time:1 min read
You are currently viewing കൈപ്പത്തി ചിഹ്നത്തിൽ കോണ്‍ഗ്രസ് വിമത സ്ഥാനാർത്ഥിയെ നിര്‍ത്തി; വടകരയിൽ തെരഞ്ഞെടുപ്പ്  പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ. മുരളീധരൻ

തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയിൽ പ്രചാരണത്തിനിറങ്ങില്ലെന്ന് കെ. മുരളീധരൻ എം.പി. വടകരയിൽ ബ്ലോക്ക് പഞ്ചായത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമത സ്ഥാനാർത്ഥിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് പ്രചാരണത്തിൽ നിന്നും വിട്ട് നിൽക്കുകയെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ആർ.എം.പിക്ക് നൽകിയ കല്ലാമല ഡിവിഷനിൽ കോൺഗ്രസ് കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്തി. ഇത് തന്നോട് ആലോചിക്കാതെയായിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ജന്മനാടായ കല്ലമല ഡിവിഷനിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയത്. എന്നാൽ സ്ഥാനാർത്ഥി വിമതനല്ലെന്നും പാർട്ടിയാണ് ചിഹ്നം കൊടുത്തതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

0Shares