‘തിരിച്ച്‌ വരുമ്പോള്‍ നിങ്ങളുടെ ഈ പഴയ കോച്ചിന് സ്വര്‍ണ്ണം കൊണ്ടു വന്നാല്‍ മതി’; ഇന്ത്യന്‍ ഹോക്കി വനിതാ ടീമിനോട് ഷാറൂഖ് ഖാന്‍

  • Post category:sports
  • Reading time:1 min read
You are currently viewing ‘തിരിച്ച്‌ വരുമ്പോള്‍ നിങ്ങളുടെ ഈ പഴയ കോച്ചിന് സ്വര്‍ണ്ണം കൊണ്ടു വന്നാല്‍ മതി’; ഇന്ത്യന്‍ ഹോക്കി വനിതാ ടീമിനോട് ഷാറൂഖ് ഖാന്‍

മൂന്നുവട്ടം ഒളിമ്പിക്സ് സ്വര്‍ണം നേടിയ ഓസ്ട്രേലിയയെ അട്ടിമറിച്ച്‌ സെമിയില്‍ കടന്ന് അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് മൂന്നാം തവണ മാത്രം ഒളിമ്പിക്സില്‍ കളിക്കുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം. ഇന്നു രാവിലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ ജയം.ജയത്തിന് പിന്നാലെ ടീമിന്റെ കോച്ച്‌ സോയര്‍ദ് മരീയ്ന്റ് പങ്കുവെച്ച ട്വീറ്റ് വൈറലായിരുന്നു.

‘പ്രിയപ്പെട്ടവരെ ഞങ്ങള്‍ വരാന്‍ വൈകുമെന്നാണ്’ കോച്ചിന്‍റെ ട്വീറ്റ്.ഇപ്പോഴിതാ ട്വീറ്റിന് മറുപടി നല്‍കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍. നിങ്ങള്‍ വൈകിയാലും പ്രശ്‌നമില്ല. ആ സ്വര്‍ണ്ണം കൊണ്ട് വന്നാല്‍ മതിയെന്നാണ് ഷാറൂഖ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ ഒരു പഴ കോച്ചാണ് പറയുന്നതെന്നും താരം കുറിച്ചു.

2007ല്‍ റിലീസ് ചെയ്ത ഛക് ദേ ഇന്ത്യ എന്ന ചിത്രത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്‍റെ കോച്ചിന്‍റെ വേഷമാണ് ഷാറൂഖ് ഖാന്‍ അവതരിപ്പിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് താരത്തിന്‍റെ രസകരമായ ട്വീറ്റ്.’ഒരു പ്രശ്‌നവുമില്ല. തിരിച്ച്‌ വരുമ്പോള്‍ നിങ്ങളുടെ ലക്ഷകണക്കിന് കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ആ സ്വര്‍ണ്ണം കൊണ്ട് വന്നാല്‍ മതി. ഈ വര്‍ഷം ദീപാവലി ആഘോഷങ്ങള്‍ തുടങ്ങുന്നതും നവംബര്‍ 2നാണ്. നിങ്ങളുടെ പഴയ കോച്ച്‌ കബീര്‍ ഖാന്‍’ – ഷാറൂഖ് ഖാന്‍

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ഹോക്കി ഫൈനലില്‍ ഇടംപിടിക്കുന്നത്. ടോക്യോ ഒളിമ്പിക്സില്‍ ഇന്നു രാവിലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ഇന്ത്യ അവസാന നാലില്‍ ഇടംപിടിച്ചത്. മത്സരത്തില്‍ 22-ാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ നേടിയ ഏക ഗോളാണ് ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ചത്.

0Shares