മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം; വഫയ്ക്ക് ജാമ്യം

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം; വഫയ്ക്ക് ജാമ്യം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ അടുത്ത മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് കോടതി ഉത്തരവ്. മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഒന്നാം പ്രതിയായ ശ്രീറാം ഹാജരാവാത്ത സാഹചര്യത്തിലാണ് കോടതി അന്ത്യശാസനം നല്‍കിയത്.

രണ്ടാം പ്രതി വഫ ഫിറോസ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. ശ്രീറാം വെങ്കട്ടരാമന്‍ മദ്യലഹരിയില്‍ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് കെ. എം ബഷീര്‍ മരിച്ചെന്നാണ് കേസ്. മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടും കേസ് എടുക്കാന്‍ ആദ്യം പോലീസ് മടിച്ചത് വിവാദമായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വളരെ വൈകിയാണ് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയത്.

പരിശോധനയില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്താനായിരുന്നില്ല. വണ്ടിയോടിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാനും ശ്രീറാം ശ്രമിച്ചു.എന്നാല്‍ ഇതു ശരിയല്ലെന്ന വഫ തന്നെ മൊഴി നല്‍കി. കേസ് എടുത്തതിനെത്തുടര്‍ന്ന് സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത ശ്രീറാമിനെ പിന്നീട് തിരിച്ചെടുത്തിരുന്നു.

0Shares