
കാസര്‍കോട്: ഭാര്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബേഡകം പോലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവിനെ കോടതി പതിനാലുദിവസത്തേക്ക് റിമാന്റ് ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് കരിവേടകം വാര്‍ഡ് മെമ്പറുമായ ജോസ് പാറേത്തട്ടേൽ (46) ആണ് റിമാന്റിലായത്.

ജോസിന്‍റെ ഭാര്യ ജിനോ ജോസ് കഴിഞ്ഞ ദിവസം വിഷം അകത്തു ചെന്ന് ചികിത്സയിലായിരിക്കെ മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ജിനോയുടെ സഹോദരന്‍ ജോബി ജോസിന്‍റെ പരാതിയില്‍ ഐ.പി.സി സെക്ഷന്‍ 498 (എ), 306 എന്നീ വകുപ്പുകള്‍ പ്രകാരം മാനസികവും ശാരീരികവുമായ പീഡനത്തിനും, ആത്മഹത്യാ പ്രേരണയ്ക്കും ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തി വരികയാണ്. ബേഡകം സി.ഐ ഉത്തംദാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജോസിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
