
കോഴിക്കോട്: സമസ്ത- ലീഗ് അഭിപ്രായ ഭിന്നത പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ സമസ്തയിലും ഭിന്നത. കോഴിക്കോട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ
അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി. മുസ്ലിം ലീഗ് വിരുദ്ധ ചേരിയെ നയിക്കുന്ന ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയതെന്നാണ് വിവരം. ഈ സാഹചര്യത്തിൽ യോഗം അവസാനിപ്പിച്ച് അംഗങ്ങൾ മടങ്ങിപ്പോയി. അടുത്ത മുശാവറ യോഗത്തിൽ ഭിന്നത പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സമസ്ത അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.
