
കാസര്‍കോട്ടെ ഫാഷന്‍ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ ലീഗിന്‍റെ എം. സി കമറുദ്ദീൻ എം. എൽ. എയ്ക്ക് ജാമ്യം. കേസുമായി ബന്ധപ്പെട്ട 6 വഞ്ചന കേസുകളിലും എം.എൽ.എക്ക് കോടതി ജാമ്യം നൽകി. ഇതോടെ അദ്ദേഹം ജയിൽ മോചിതനാകും. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ് എം .സി കമറുദ്ദീൻ.

ഇതിനകം 130 ലധികം കേസുകളിൽ എം.എൽ.എ ജാമ്യം നേടിയിരുന്നു. ചന്തേര, കാസർകോട് , പയ്യന്നൂർ പരിധികളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് മറ്റ് കേസുകളിൽ കോടതികൾ കമറുദ്ദീന് ജാമ്യം അനുവദിച്ചത്.
