റമദാൻ റിലീഫ്: 185 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നല്‍കി ദുബൈ നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി

  • Post category:local news
  • Reading time:1 min read
You are currently viewing റമദാൻ റിലീഫ്: 185 കുടുംബങ്ങൾക്ക്  സാമ്പത്തിക സഹായം നല്‍കി ദുബൈ നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി

കാസർകോട്: പരിശുദ്ധ റമദാൻ മാസത്തിൽ നടത്തുന്ന റമദാൻ റിലീഫിന്‍റെ ഭാഗമായി ഈ വര്‍ഷവും നെല്ലിക്കുന്ന് ജമാഅത്ത് പരിധിയിൽ പെട്ട 185 കുടുംബങ്ങൾക്ക് ദുബൈ നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി സാമ്പത്തിക സഹായം നല്‍കി. സംഘടനയുടെ ഭാരവാഹികൾ ചേർന്ന് ഈ സഹായം മുഹിയ്യിദ്ദീൻ ജമാത്ത് പ്രസിഡണ്ട് കുഞ്ഞാമു ഹാജിക്ക് കൈമാറി.

മനസിലെ “നന്മ” ,സ്വയം ദുരവസ്ഥയിൽ കഴിയുമ്പോഴും മറ്റുള്ളവരുടെ ദുരിതങ്ങൾ തങ്ങളുടേതും കൂടി ആയി കണ്ട് അതിൽ നിന്നും കരകയറാൻ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തുകൊടുക്കാനുള്ള വിശാല മനസ്കത ഉള്ളവരാണ് മിക്ക പ്രവാസികളും.

അങ്ങനെയുളളവരാണ് ദുബായ് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക്, തങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നും വകവെക്കാതെ, അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിച്ചു കൊണ്ട് നിർലോഭമായ പിന്തുണയും എല്ലാവിധ സഹായ സഹകരണങ്ങളും നല്കികൊണ്ടിരിക്കുന്നത് എന്ന് സംഘടന പറയുന്നു.

0Shares