മാധ്യമം പത്രത്തിനെതിരെ അത്തരമൊരു കത്ത് അയക്കാൻ പാടില്ലായിരുന്നു; കെ ടി ജലീലിനെ നേരിട്ട് കണ്ട് സംസാരിക്കും: മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമം പത്രത്തിനെതിരെ അത്തരമൊരു കത്ത് അയക്കാൻ പാടില്ലായിരുന്നു; കെ ടി ജലീലിനെ നേരിട്ട് കണ്ട് സംസാരിക്കും: മുഖ്യമന്ത്രി

മാധ്യമം വിവാദത്തിൽ കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമം പത്രത്തിനെതിരെ ജലീൽ അത്തരമൊരു കത്ത് അയക്കാൻ പാടില്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ജലീലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ജലീലിനെ നേരിട്ട് കണ്ട് വിഷയം സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മന്ത്രിയായിരിക്കുമ്പോൾ യു.എ.ഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്ന് സി.പി.എം വിലയിരുത്തിയിരുന്നു.

അതേസമയം, മാധ്യമത്തിനെതിരെ കെ. ടി ജലീൽ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

0Shares