ഭാര്യ മറ്റൊരാള്‍ക്ക് ഒപ്പം ചുറ്റിനടക്കുന്നത് അവിഹിതമല്ല; വിവാഹ മോചനത്തിന് കാരണമല്ലെന്ന് ഹൈക്കോടതി

  • Post category:national / news
  • Reading time:1 min read
You are currently viewing ഭാര്യ മറ്റൊരാള്‍ക്ക് ഒപ്പം ചുറ്റിനടക്കുന്നത് അവിഹിതമല്ല; വിവാഹ മോചനത്തിന് കാരണമല്ലെന്ന് ഹൈക്കോടതി

ഭോപ്പാല്‍: ഭാര്യ ഭര്‍ത്താവല്ലാത്ത മറ്റൊരു പുരുഷനെ കാണുന്നതോ ഒപ്പം ചുറ്റിനടക്കുന്നതോടെ അവിഹിതമായി കാണാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അതിൻ്റെ പേരില്‍ വിവാഹ മോചനം അനുവദിക്കാൻ ആവില്ലെന്നും ജസ്റ്റിസുമാരായ വികേക് റൂസിയ, അമര്‍ നാഥ് എന്നിവര്‍ വിധിച്ചു. ഭര്‍ത്താവ് നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിയ കുടുംബ കോടതി വിധി ശരിവച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഭര്‍ത്താവല്ലാത്ത പുരുഷനൊപ്പം ചുറ്റിനടന്നു എന്നതുകൊണ്ട് മാത്രം അവിഹിതമായി കാണാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെന്ന, വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ അവിഹിത ബന്ധം സ്ഥാപിക്കാനാവൂ. അതുകൊണ്ടു തന്നെ അവിഹിതത്തിന് തെളിവില്ലെന്ന കുടുംബ കോടതി വിധി ശരിയായ തീരുമാനമാണെന്ന് ഹൈക്കോടതി വിലയിരുത്തി.

ഭാര്യ മറ്റൊരാള്‍ക്കൊപ്പം താമസിക്കുകയാണെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഭാര്യ തൻ്റെ അമ്മയെ മര്‍ദിച്ചതായും അതില്‍ കേസുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭാര്യ മറ്റൊരാളുടെ വീട്ടിലേക്ക് കയറിപ്പോവുന്നത് താന്‍ കണ്ടിട്ടുണ്ടെന്നാണ് അവിഹിതത്തിന് തെളിവായി ഭര്‍ത്താവ് പറഞ്ഞത്. പല സ്ഥലങ്ങളിലും ഇരുവരെയും ഒരുമിച്ചു കണ്ടിട്ടുണ്ടെന്ന്, ഭര്‍ത്താവ് ഹാജരാക്കിയ സാക്ഷികളും കോടതിയെ അറിയിച്ചു. വിവാഹ മോചനം അനുവദിക്കണമെന്നും, ഭാര്യയുടെ അവിഹിതമാണ് കാരണം എന്നതിനാല്‍ ജീവനാംശം നല്‍കാനാവില്ലെന്നും ഭര്‍ത്താവ് വാദിച്ചു.

രണ്ടാം വിവാഹം കഴിക്കുന്നതിനായി തന്നെ ഒഴിവാക്കാനാണ് ഭര്‍ത്താവിൻ്റെ ശ്രമം എന്നായിരുന്നു ഭാര്യയുടെ വാദം. അതിനായി ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുപോയി. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താന്‍ ഇപ്പോഴും തയാറാണെന്നും ഭാര്യ കോടതിയെ അറിയിച്ചു.

0Shares