
ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേല്‍. ഇസ്രായേല്‍ ചാരസംഘടന മൊസാദിൻ്റെ തലവന്‍ ഡേവിഡ് ബാര്‍നിയയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന ആരോപണം ഉയര്‍ത്തിയത്. റഷ്യക്ക് പുതിയ ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് വര്‍ധിപ്പിക്കാനും ഇറാന്‍ പദ്ധതിയിടുന്നുണ്ടെന്ന് മൊസാദ് തലവന്‍ ആരോപിച്ചു.
ഇറാന്‍ മുന്‍പില്ലാത്ത വിധം ആണവപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുണ്ടെന്നും ഇറാൻ്റെ ഭാവി ലക്ഷ്യങ്ങള്‍ തീര്‍ത്തും രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതാണ്, രാജ്യത്തെ സമ്പുഷ്ട യുറേനിയം സംഭരണം വിശാലമാക്കാനും അതുവഴി ഗള്‍ഫ് മേഖലയിലെ മുസ്‌ലിം രാജ്യങ്ങള്‍ക്കുമേല്‍ ആക്രമണത്തിനുമാണ് ഇറാന്‍ പദ്ധതിയിടുന്നതായും മൊസാദ് തലവന്‍ ഡേവിഡ് ബാര്‍നിയ ആരോപിച്ചു.
റഷ്യക്ക് കൂടുതല്‍ പുതിയ ആയുധങ്ങള്‍ നല്‍കാനും ഇറാന്‍ പദ്ധതിയിട്ടതായാണ് മൊസാദ് തലവന്‍ ആരോപിച്ചു. വിശദീകരണവുമായി താലിബാന്‍ ഇറാന്‍ സൈന്യം തീര്‍ത്തും ലജ്ജാകരമായ ഇരട്ടതാപ്പാണ് സ്വീകരിക്കുന്നതെന്നും ഇസ്രായേല്‍ ചാരസംഘടനാ തലവന്‍ അഭിപ്രായപ്പെട്ടു.

ഇറാന്‍ സൈന്യത്തിൻ്റെ ഒരു വശം വിയന്നയിലേക്ക് അനുരഞ്ജന ചര്‍ച്ചക്കായി ദൂതന്‍മാരെ അയക്കുന്നതാണെന്നും മറ്റൊരു വശം ഇറാനിലെ ഭീകരവാദികളെ ലോകത്തിൻ്റെ പലഭാഗങ്ങളിലേക്കും അയച്ച് സാധാരണക്കാരായ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്നതാണെന്ന് ഡേവിഡ് ബാര്‍നിയ ആരോപിച്ചു.
