വിവാദങ്ങൾക്കിടയിൽ ‘ഈശോ’ രണ്ടാം മോഷൻ പോസ്റ്റർ പുറത്തുവന്നു; പങ്കുവെച്ച് ജയസൂര്യയും നാദിർഷയും

  • Post category:entertainment
  • Reading time:1 min read
You are currently viewing വിവാദങ്ങൾക്കിടയിൽ ‘ഈശോ’ രണ്ടാം മോഷൻ പോസ്റ്റർ പുറത്തുവന്നു; പങ്കുവെച്ച് ജയസൂര്യയും നാദിർഷയും

ജയസൂര്യയും നാദിർഷയും ഒന്നിക്കുന്ന ചിത്രം ഈശോയുടെ പുതിയ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ജയസൂര്യ, നാദിർഷ തുടങ്ങിയവർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കോരി ചൊരിയുന്ന മഴയുള്ള രാത്രിയിൽ ഹൂഡ് അണിഞ്ഞ് നിൽക്കുന്ന ജയസൂര്യയും തൊട്ടുപിറകിലായി ജാഫർ ഇടുക്കിയുമാണ് പോസ്റ്ററിൽ ഉള്ളത്.

‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ക്രിസ്തീയ സംഘടനകൾ എത്തിയിരുന്നു. ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്‍റെ പേരെന്നാണ് സംഘടനകളുടെ വാദം.

എന്നാൽ നിലവില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തിന്‍റെ പേരില്‍ സിനിമകളുടെ പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി. താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് വെറും കഥാപാത്രത്തിന്‍റെ പേര് മാത്രമാണ്. അതിനാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ തന്‍റെ പ്രിയ സുഹൃത്തുക്കള്‍ക്ക് വിഷമം ഉണ്ടാക്കിയതിനാല്‍ മാത്രം ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ മാ്ത്രം മാറ്റുകയാണെന്നും നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.

0Shares