ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ ഒമാന്‍ നാട് കടത്തിയേക്കും; ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍

  • Post category:national / news
  • Reading time:1 min read
You are currently viewing ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ ഒമാന്‍ നാട് കടത്തിയേക്കും; ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍

ന്യുഡല്‍ഹി: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ ഒമാന്‍ നാടുകടത്തുമെന്ന് സൂചന. നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഇതിനകം തന്നെ ഒമാനുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയായാണ്. ഈ മാസം ഒമാനില്‍ നടക്കുന്ന മതപ്രഭാഷണത്തിനായാണ് നായിക്കിനെ ക്ഷണിച്ചിരുന്നത്.

റമദാനിലെ ഒന്നാം ദിനമായ ഈ മാസം 23നാണ് നായിക്കിൻ്റെ ആദ്യ പ്രഭാഷണം. ‘ദ ഖുറാന്‍ എ ഗ്ലോബല്‍ നെസ്സസിറ്റി’ എന്ന വിഷയത്തിലാണ് ആദ്യ പ്രഭാഷണം. ഒമാന്‍ വഖഫ് ആണ്ട് റിലിജിയസ് മന്ത്രാലയമാണ് ചടങ്ങ് നടത്തുന്നത്. മാര്‍ച്ച്‌ 25ന് സുല്‍ത്തന്‍ കബൂസ് യൂണിവേഴ്‌സിറ്റിയില്‍ വൈകിട്ടാണ് രണ്ടാമത്തെ പ്രഭാഷണം.

നായിക്കിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഒരു ലീഗല്‍ സെല്‍ തന്നെ ഇന്ത്യയില്‍ നിന്നും ഒമാനില്‍ എത്തിയിട്ടുണ്ട്. വിഷയം വിദേശകാര്യ മന്ത്രാലയവും ഒമാനി അംബാസഡറെ ധരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കള്ളപ്പണം ഇടപാട്, വിദ്വേഷ പ്രസംഗം തുടങ്ങി കുറ്റങ്ങളാണ് സകീര്‍ നായിക് ഇന്ത്യയില്‍ നേരിടുന്നത്. കേസെടുത്തതിന് പിന്നാലെ മലേഷ്യയിലേക്ക് കടക്കുന്ന അദ്ദേഹം 2017 മുതല്‍ അവിടെയാണ്. ഇദ്ദേഹത്തിൻ്റെ ഇസ്ലാമിക് റിസേര്‍ച് ഫൗണ്ടേഷനെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.

0Shares