കാറഡുക്ക പഞ്ചായത്തിൽ വൻ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വരുന്നു; 175 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൻ. എ നെല്ലിക്കുന്ന് എം. എൽ. എ

  • Post category:local news
  • Reading time:1 min read
You are currently viewing കാറഡുക്ക പഞ്ചായത്തിൽ വൻ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വരുന്നു; 175 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൻ. എ നെല്ലിക്കുന്ന് എം. എൽ. എ

കാസർകോട് അസംബ്ലി നിയോജകമണ്ഡലത്തിലെ കാറഡുക്ക പഞ്ചായത്തിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വരുന്നു. അതീത്തമൂല ഉയിത്തടുക്കയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് ഇറിഗേഷൻ ചീഫ് എഞ്ചിനീയർ 175 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി എൻ. എ നെല്ലിക്കുന്ന് എം. എൽ. എ അറിയിച്ചു.

44 ഹെക്ടർ സ്ഥലത്ത് ജലസേചനത്തിനുപകരിക്കുന്നതാണ് ഈ പദ്ധതി. പയസ്വിനി പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് സൂക്ഷിക്കുന്നതിനു 2 ലക്ഷം കപ്പാസിറ്റിയുള്ള ഓവർ ഹെഡ് ടാങ്ക് പണിയും. ഈ ടാങ്കിൽ നിന്ന് എല്ലാ കൃഷിയിടങ്ങളിലേക്കും പൈപ്പ് വഴി ജലമെത്തിക്കും. വിവിധ ഇനം കൃഷിയിൽ ഏർപ്പെട്ടിട്ടുള്ള ധാരാളം കർഷകർക്ക് ഏറെ ആശ്വാസകരമായ പദ്ധതിയുടെ പ്രവൃത്തി മഴക്കാലം കഴിഞ്ഞാൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചപ്പോൾ ആദ്യാവസാനം സഹകരണയാത്കമായ നിലപാട് സ്വീകരിച്ച കാസർകോട്ടെ മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ പ്രതിബദ്ധത പ്രത്യേകം പ്രശംസ അർഹിക്കുന്നു. അനുകൂല നിലപാട് സ്വീകരിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും ഇറിഗേഷൻ ചീഫ് എഞ്ചിനീയരേയും ഓർക്കാതിരിക്കാൻ വയ്യെന്നും എം. എൽ. എ പറഞ്ഞു

0Shares