
കാസർകോട്: ഇരിയണ്ണി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഡി.വൈ.എഫ്ഐ പ്രവത്തകർ എം.എസ്.എഫ് വിദ്യാർത്ഥികളെ മർദ്ധിച്ചതാണ് പ്രതിഷേധത്തിന് കാരണം. പ്രശ്നത്തിൽ മുസ്ലിം ലീഗ് പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പ്രതിഷേധിച്ചു. ദുർനടപ്പും, ലഹരി ഉപയോഗവും വ്യാപകമായ പാർട്ടീ ഗ്രാമത്തിൽ ഫാസിസ്റ്റ് പ്രവണതയിലേക്ക് തിരിയുന്ന അണികളെ നിലക്ക് നിർത്താൻ സി.പി.എം ഇടപെട്ടേ മതിയാകൂ എന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി സഞ്ചരിക്കാനും നിർഭയമായി പഠിക്കാനും വിദ്യാർത്ഥികളെ അനുവദിക്കാതിരിക്കുന്നവർ നടത്തുന്നത് മൗലികാവകാശ ലംഘനമാണ്. സ്കൂൾ ക്ലാസ് മുറിയിൽ കയറി അക്രമം അഴിച്ചു വിടുന്ന പ്രവണത ഈ സ്കൂളിൽ ആവർത്തിക്കപ്പെടുകയാണെന്നും. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരിയാണ്ണി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ ബുധനാഴ്ച രാവിലെയായിരുന്നു അക്രമം നടന്നത്.
പ്ലസ്ടു വിദ്യാർത്ഥികളെ സ്കൂളിൽകയറി ഡി.വൈ.എഫ്ഐ പ്രവർത്തകർ മർദ്ധിച്ചു എന്നാണ് പരാതി. MSF വിദ്യാർത്ഥികളെ DYFI പ്രവർത്തകർ മരകായുധങ്ങളുമായി മർദ്ധിച്ച് അവശരാക്കി എന്ന് മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് ഷഫീഖ് മൈക്കുഴി, ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ്, ട്രഷറർ ഉനൈസ് മദനിനഗർ എന്നിവർ പറഞ്ഞു. സി.പി.എം പാർട്ടി ഗ്രാമത്തിലെ സ്കൂളിൽ എം.എസ്എഫ്. പ്രവർത്തകരായതിൻ്റെ പേരിൽ മർദ്ധിക്കുകയാണ് ചെയ്യുന്നത്. പേര് ചോദിച്ച് മർദ്ധിക്കുന്നതായും വർഗ്ഗീയത ഉണ്ടാക്കാനാണ് ശ്രമമെന്നും അവർ ആരോപിച്ചു. സ്കൂളിൽ പഠിക്കുന്ന നിസ്സഹായരായ വിദ്യാർത്ഥികളെ കൂട്ടം ചേർന്ന് മർദ്ധിക്കുക വഴി മനുഷ്യത്വ രഹിതമായ പ്രവർത്തിയാണ് DYFI പ്രവർത്തകർ കാണിക്കുന്നത്. മയക്കുമരുന്നിന് അടിമകളായ സി.പി.എം തീറ്റിപോറ്റുന്ന ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്നും യൂത്ത് ലീഗ് നേതാക്കൾ ആരോപണം ഉയർത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെകട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, സെക്രട്ടറിഎം.കെ. അബ്ദുൾ റഹിമാൻ ഹാജി, പഞ്ചായത്ത് പ്രസിഡണ്ട് ബി.എം അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, ട്രഷറർ മാർക്ക് മുഹമ്മദ് യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി എന്നിവർ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥികളെ നേതാക്കൾ സന്ദർശിച്ചു. ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹാ ചേറൂർ, യൂത്ത് ലീഗ് എം.എസ്.എഫ് നേതാക്കൾ സന്ദർശിച്ചു.
