
ഖത്തർ ലോകകപ്പിൽ വീണ്ടും അട്ടിമറി. വെയ്ൽസിനെ തകർത്ത് ഇറാൻ. എതിരില്ലാത്ത രണ്ട് ഗോളിനാണ് വെയിൽസിനെതിരെ ഇറാന്റെ ജയം. ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിലാണ് ഇരു ഗോളുകളും പിറന്നത്. ഇറാനായി റൂഷ്ബെഹ് ചെഷ്മിയും റാമിൻ റെസായേനുമാണ് ഗോൾ നേടിയത്.
മികച്ച മുന്നേറ്റങ്ങളുമായി ഇറാൻ നിരന്തരം വെയ്ൽസിനെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.15ാം മിനുറ്റിൽ ഇറാൻ മുന്നിലെത്തിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്ന് തെളിഞ്ഞപ്പോൾ ഗോൾ അനുവദിച്ചില്ല. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നത് വരെ വല കുലുക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല.

മികച്ച മുന്നേറ്റങ്ങളുമായി ഇറാൻ നിരന്തരം വെയ്ൽസിനെ സമ്മർദ്ദത്തിലാക്കിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. 86 ാം മിനുട്ടിൽ വെയിൽസ് ഗോൾ കീപ്പർ വെയ്ൻ ഹെനെസെസി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇറാൻ താരം തരെമിയെ ഫൗൾ ചെയ്തതിനാണ് ചുവപ്പ് കാർഡ് കണ്ടെത്ത്.ഖത്തർ ലോകകപ്പിലെ ആദ്യ ചുവപ്പ് കാർഡാണിത്. ഇതോടെ പത്ത് താരങ്ങളുമായിയാണ് വെയ്ൽസ് കളിച്ചത്. തോൽവിയോടെ വെയ്ൽസിൻ്റെ പ്രീക്വാർട്ടർ സ്വപ്നങ്ങൾ തുലാസിലായി.
