ആരാധകരുടെ കാത്തിരിപ്പിന്​ അവസാനം; കോവിഡ്​ പ്രതിസന്ധിയിൽ അനന്തമായി നീണ്ട ഐ.പി.എൽ സെപ്​റ്റംബർ 19ന്​ യു.എ.ഇയിൽ ആരംഭിക്കും

  • Post category:news / sports
  • Reading time:1 min read
You are currently viewing ആരാധകരുടെ കാത്തിരിപ്പിന്​ അവസാനം; കോവിഡ്​ പ്രതിസന്ധിയിൽ അനന്തമായി നീണ്ട ഐ.പി.എൽ സെപ്​റ്റംബർ 19ന്​ യു.എ.ഇയിൽ ആരംഭിക്കും

ക്രിക്കറ്റ്​ ആരാധകരുടെ കാത്തിരിപ്പിന്​ അവസാനം. കോവിഡ്​ പ്രതിസന്ധിയിൽ അനന്തമായി നീണ്ട ഐ.പി.എൽ ട്വൻറി20 ക്രിക്കറ്റ്​ മാമാങ്കം (ഇന്ത്യൻ പ്രീമിയർ ലീഗ്​) സെപ്​​റ്റംബറിൽ യു.എ.ഇയിൽ ആരംഭിക്കും. ​19 ന്​ ആരംഭിക്കുന്ന ഗ്ലാമർ പോരാട്ടത്തിന്‍റെ കൊട്ടിക്കലാശം നവംബർ എട്ടിന്​ നടക്കും.

ബി.സി.സി.ഐ വൃത്തങ്ങളിൽ നിന്നുള്ള അ​നൗദ്യോഗിക സ്​ഥിരീകരണമാണ്​ പുറത്തുവന്നത്​. അടുത്ത ആഴ്​ച കൂടുന്ന ഐ.പി.എൽ ഗവേർണിങ്​ മീറ്റിങ്ങിൽ ഷെഡ്യൂളുകളും മറ്റു തീരുമാനങ്ങളും അറിയിക്കും. ആസ്​ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പ്​ ​ക്രിക്കറ്റ് മാറ്റിവെച്ചാൽ ആ സമയത്ത്​ ഐ.പി.എൽ നടത്താനാവുമെന്ന്​ നേരത്തെ ബി.സി.സി​.ഐ സൂചന നൽകിയിരുന്നു.

ലോകകപ്പ്​ മാറ്റിവെക്കാൻ ഐ.സി.സി തീരുമാനിച്ചതോടെയാണ്​ ​ഐ.പി.എൽ, യു.എ.ഇയിൽ നടത്താൻ തീരുമാനമാവുന്നത്​. കോടികൾ ഒഴുകുന്ന ​ഇന്ത്യൻ പ്രീമിയർ ലീഗ്​ ഈ വർഷം നടന്നില്ലെങ്കിൽ ബി.സി.സി​.ഐക്ക്​ വൻ സാമ്പത്തിക നഷ്​ടമുണ്ടാവുമെന്നതിനാലാണ്​ എന്തു വിലകൊടുത്തും ടൂര്‍ണമെന്റ് ​ നടത്തുന്നത്​.

0Shares