
ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടീ വയ്ക്കുമെന്ന് ബി.സി.സി.ഐ. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിവച്ച സാഹചര്യത്തിലാണ് ബി.സി.സി.ഐ പുതിയ തീരുമാനം അറിയിച്ചത്. മെയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

മെയ് മൂന്നിന് ശേഷമുള്ള സാഹചര്യം പരിഗണിച്ച് മത്സരത്തെക്കുറിച്ച് അറയിക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു.
