ബദിയടുക്ക ടൗൺ ബസ്റ്റാന്റ് നിര്‍മ്മാണത്തില്‍ നിസംഗത; പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ധര്‍ണ്ണ നടത്താന്‍ ജനപ്രതിനിധികള്‍

  • Post category:local news
  • Reading time:1 min read
You are currently viewing ബദിയടുക്ക ടൗൺ ബസ്റ്റാന്റ് നിര്‍മ്മാണത്തില്‍ നിസംഗത; പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ധര്‍ണ്ണ നടത്താന്‍  ജനപ്രതിനിധികള്‍

ബദിയടുക്ക/ കാസര്‍കോട്: ബദിയടുക്ക ടൗൺ ബസ്റ്റാന്റ് നിർമിക്കാൻ നിസംഗത കാട്ടുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ജനപ്രതിനിധികളുടെ ധർണ ഫെബ്രവരി 18 ന് ബദിയടുക്ക ടൗണിൽവെച്ച്നടക്കും.ബദിയടുക്ക പഞ്ചായത്ത് സി.പി.എം. ജനപ്രതിനിധികളായ രവികുമാർ റൈ, ജ്യോതി കാര്യാട്, റഷീദ ഹമീദ് കെടിഞ്ചി എന്നിവരാണ് ധർണ ഇരിക്കുന്നത്.

ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡിന്‍റെ ആവിശ്യം ഉന്നയിച്ച് സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ട് വരും. ധർണ ദിവസം ജനപ്രതിനിധികൾ മുഖ്യമന്ത്രിക്കും, വകുപ്പ്മന്ത്രിക്കും കത്തയക്കും. ധർണ സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈർ ഉദ്ഘാടനം ചെയ്യും. ദിനംപ്രതി ആയിരങ്ങൾ എത്തിപ്പെടുന്ന ടൗണാണ് ബദിയടുക്ക. യാത്രക്കാർക്ക് ഇരിപ്പടം ഇല്ലാത്തത് സ്ത്രീകൾ ഉൾപെടെ കൈ കുഞ്ഞുമായി ബസിന് കാത്ത് നിൽക്കുന്ന ദുരിതാവസ്ഥയാണ് ഉള്ളത്.

പഞ്ചായത്ത് ഭരണ സമിതി വാർഷിക ബജറ്റിൽ എല്ലാ വർഷവും ഉൾപെടുത്താറുണ്ട്. എന്നാൽ പിന്നീട് പൊടി തട്ടിയെടുക്കുന്നത് അടുത്ത ബജറ്റിനാണ്. സ്ഥലം എം.എൽ .എയുടെ വികസന ആസ്തിയിൽ ഉൾപെടുത്തി പദ്ധതി കൊണ്ട് വരുമെന്ന പ്രഖ്യാപനം മാത്രമാണ് പലപ്പോഴും ഉണ്ടാകുന്നത്. ഇത് സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ട് വരാൻ എം.എൽ.എ ക്കും പഞ്ചായത്ത് ഭരണ സമിതിക്കും കഴിഞ്ഞില്ലെന്ന ആക്ഷേപം ശക്തമായി ഉയർന്ന് വരുന്നു.

കാലപഴം ചെന്ന് കോൺക്രീറ്റുകൾ ഇളകി വീണ് യാത്രക്കാർക്ക് പതിവായി പരിക്കേൽക്കുന്ന സംഭവം ഉണ്ടായ പഴയ കെട്ടിടം പൊളിപ്പ് നീക്കാൻ ഏറെ മുറവിളി വേണ്ടി വന്നിട്ടുണ്ട്. ഒടുവിൽ പൊളിച്ച് നീക്കി രണ്ട് വർഷം കഴിഞ്ഞു. എന്നാൽ പുതിയ കെട്ടിടത്തിന് വഴി തെളിഞ്ഞില്ല. ആധുനിക രീതിലുള്ള ബസ്റ്റാന്റിനായുള്ള പോരാട്ടം പഞ്ചായത്ത് ഭരണ സമിതിയുടെ അകത്തും പുറത്തും നടത്താനാണ് തീരുമാനം.

0Shares