വിദ്യാര്‍ത്ഥിയുടെ മരണം; അന്വേഷണം തുടങ്ങി, മരണത്തിൽ ദുരൂഹതയെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ

You are currently viewing വിദ്യാര്‍ത്ഥിയുടെ മരണം; അന്വേഷണം തുടങ്ങി, മരണത്തിൽ ദുരൂഹതയെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ

മഞ്ചേശ്വരം / കാസർകോട്: ഉള്ളാള്‍ സ്വകാര്യ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സിയാഫി(16)ൻ്റെ മരണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്‌ച വൈകിട്ട് നാല് മണിയോടെ വീട്ടില്‍ വെച്ച് തളര്‍ന്ന് വീണ സിയാഫിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കിദമ്പാടിയിലെ മുഹമ്മദ് ഹനീഫിൻ്റെയും റസിയയുടേയും മകനാണ് മരിച്ച സിയാഫ്.

സിയാഫിൻ്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യം ഉന്നയിച്ചിരുന്നു. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ച്‌ വരുന്നതായും മഞ്ചേശ്വരം പൊലീസ് പറഞ്ഞു.

0Shares