അധോലോകഗുണ്ടയുടെ കൂട്ടാളി; ഗൾഫിൽ ഒളിവിൽ കഴിയുന്ന നപ്പട്ട റഫീഖിനെതിരെ ഇന്റർപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing അധോലോകഗുണ്ടയുടെ കൂട്ടാളി; ഗൾഫിൽ ഒളിവിൽ കഴിയുന്ന  നപ്പട്ട റഫീഖിനെതിരെ ഇന്റർപ്പോൾ  റെഡ് കോർണർ നോട്ടീസ്  പുറപ്പെടുവിച്ചു

കാസർകോട്: അധോലോക ഗുണ്ട സിയയുടെ കൂട്ടാളിയായ നപ്പട്ട റഫീഖിനെതിരെ അന്താരാഷ്‌ട്ര കുറ്റാന്വേഷണ ഏജൻസി ഇന്റർപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. കാസർകോട് ജില്ലയിലെ ഉപ്പള അട്ടഗോളി കയ്യാർ സ്വദേശിയാണ് മുഹമ്മദ് റഫീഖ് (32) എന്ന നപ്പട്ട റഫീഖ്. കാസർഗോഡ് പോലീസിൻ്റെ പ്രത്യേക അപേക്ഷ പ്രകാരമാണ് ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.

ഇപ്പോൾ ഇയാൾ ഗൾഫിലാണെന്ന് പോലീസ് പറഞ്ഞു. റെഡ് കോർണർ നോട്ടീസ് പ്രകാരം ഏത് രാജ്യത്തെ പോലീസിനും എവിടെവെച്ചും പ്രതിയെ അറസ്‌റ്റ് ചെയ്യാണ് സാധിക്കും. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം, പിടിച്ചുപറി അടക്കം കേരളത്തിലും കർണാടകയിലും നിരവധി കേസുകളിൽ പ്രതിയാണ് നപ്പട്ട റഫീഖ്.

നേരത്തെ അധോലോക ഗുണ്ടാ നേതാവ് സിയ മുംബൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായിരുന്നു. ഇയാളുടെ കൂട്ടാളിയാണ് റഫീഖ്. അതേസമയം, ഗുരുതര കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് രക്ഷപെട്ട വിവിധ കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെയും റെഡ് കോർണർ നോട്ടീസ് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചു വരുന്നതായി കാസർകോട് ഡി.വൈ.എസ്‌.പി പി. ബാലകൃഷ്‌ണൻ നായർ അറിയിച്ചു.

0Shares