മാക് ഫെയിം ഇൻ്റെനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റ്; നേട്ടവുമായി നീലേശ്വരത്തെ യുവപ്രതിഭകൾ

You are currently viewing മാക് ഫെയിം ഇൻ്റെനാഷണൽ  ഷോർട്ട് ഫിലിം ഫെസ്റ്റ്; നേട്ടവുമായി നീലേശ്വരത്തെ യുവപ്രതിഭകൾ

നീലേശ്വരം / കാസർകോട്: മാക് ഫെയിം ഇൻ്റെനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് എക്സലൻസ് അവാർഡ് നീലേശ്വരത്തെ യുവപ്രതിഭകൾ ചിത്രികരിച്ച ഷോർട്ട് ഫിലിം കാലോസിനിക്ക്. നടക്കാവിൽ നടന്ന ഫെസ്റ്റിവലിലാണ് പുരസ്കാരം ലഭിച്ചത്. താനെ ക്രിയേഷൻസിൻ്റെ ബാനറിൽ നീലേശ്വരം വട്ടപ്പൊയിൽ സ്വദേശിയും നടനും തെയ്യം കലാകാരനുമായ ഉദയൻ കലയപാടി കഥ, തിരക്കഥ, സംവിധാനം ചെയ്ത മൂന്നാമത്തെ ഷോർട്ട് ഫിലിമാണ് കലോസിനി.

ഒരു സ്ത്രീയുടെ ജീവിതത്തിൽ നടക്കുന്ന കഷ്ടപ്പാടിൻ്റെയും ദുരിതത്തിൻ്റെയും കഥ പറയുന്നതാണ് ചിത്രം. ശാന്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് സരിത എണ്ണപ്പാറയാണ്. അസിസ്റ്റൻ്റ് ഡയറക്ടർ ബാബു കൊട്ടുക്കാൽ, ക്യാമറ രാഹുൽ തായന്നൂർ, കോർഡിനേറ്റർ ബിനേഷ് കരിവെള്ളൂർ, സഹായം റനീഷ് ബാബു തുടങ്ങിയ യുവനിരയാണ് അണിയറ പ്രവർത്തകർ.

0Shares