കോട്ടിക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന സംശയത്തില്‍ പോലീസ്

  • Post category:local news
  • Reading time:1 min read
You are currently viewing കോട്ടിക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന സംശയത്തില്‍ പോലീസ്

കാസര്‍കോട് ജില്ലയിലെ കോട്ടിക്കുളത്ത് കടവരാന്തയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതൊരു കൊലപാതകമെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. മരിച്ചയാളുടെ മുഖത്തും തലയിലും മുറിവേറ്റിട്ടുണ്ട്.

ഇതേവരെ ഇയാളുടെ പേരും മറ്റുവിവരങ്ങളും അറിവായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

0Shares