
തിരുവനന്തപുരം: പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് തിരുവനന്തപുരത്ത് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ. മകൻ ജീവനൊടുക്കിയത് തൊഴിൽ സമ്മർദത്തെ തുടർന്നാണെന്ന് ആരോപിച്ചു. തിരുവനന്തപുരത്തെ ടെലികമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ഡിജിറ്റലാക്കാനുള്ള 6 കോടിയുടെ പദ്ധതിയുടെ പേരിലായിരുന്നു സമ്മർദ്ദമെന്നും പദ്ധതി നടപ്പാക്കാനുള്ള സമിതിയിൽ ജെയ്സണും അംഗമായിരുന്നുവെന്നും അവർ പറഞ്ഞു. പദ്ധതിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒപ്പിടാൻ ജയ്‌സൺ അലക്സ് വിസമ്മതിച്ചിരുന്നു. ഇത് കാരണം മേലുദ്യോഗസ്ഥരിൽ നിന്ന് സമ്മർദമുണ്ടായി. ഉച്ച ഭക്ഷണവുമെടുത്ത് ഇന്നലെ അതിരാവിലെ ഡ്യൂട്ടിക്ക് പോയ ജെയ്സൺ പത്ത് മണിക്ക് തന്നെ തിരിച്ചെത്തിയതിൽ ദുരൂഹതയുണ്ടെന്നും കുടുംബം പറഞ്ഞു. 20 വർഷത്തോളം സർവീസുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത് ഷാ തിരുവനന്തപുരത്ത് വന്ന ഇന്ന് സെക്യൂരിറ്റി ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു.
