
ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ എയർ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ജനുവരി ഏഴിന് രാവിലെയായിരുന്നു സംഭവം. വിമാനങ്ങള്‍ പറന്നുയരുന്നതിനിടെ ആകാശത്തുവച്ച് കൂട്ടിയിടിക്കാവുന്നയത്ര അടുത്തെത്തിയതായി ഡി.ജി.സിഅധികൃതർ വ്യക്തമാക്കി. അഞ്ച് മിനിറ്റിന്‍റെ വ്യത്യാസത്തിലാണ് ഈ രണ്ട് വിമാനങ്ങളും ബംഗളൂരുവിൽ നിന്ന് പറന്നുയർന്നത്.

പുറപ്പെട്ടതിന് ശേഷം രണ്ട് വിമാനങ്ങളും നേർക്കുനേർ നീങ്ങുകയായിരുന്നു. എന്നാൽ, റഡാർ കൺട്രോളർ ഈ വിവരം അറിയിക്കുകയും ആകാശത്തു വെച്ചുള്ള കൂട്ടിയിടി ഒഴിവാക്കുകയുമായിരുന്നുവെന്ന് ഡി.ജി.സി.എ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ജനുവരി 9നു ടേക്ക് ഓഫിനു പിന്നാലെയാണു സംഭവമെന്നും ഇക്കാര്യം രേഖകളിൽ പെടുത്തിയിട്ടില്ലെന്നും എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു മുൻപാകെ ബോധിപ്പിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന്‍ (ഡി.ജി.സി.എ) അന്വേഷണത്തിന് ഉത്തരവിട്ടു.
