ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമ കുര്‍ണൂലില്‍; ചെലവ് 500 കോടി രൂപ, ശിലാസ്ഥാപനം നടത്തി അമിത് ഷാ, സനാതനധര്‍മ്മ സന്ദേശം പ്രചരിപ്പിക്കുക ലക്ഷ്യം

You are currently viewing ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമ കുര്‍ണൂലില്‍; ചെലവ് 500 കോടി രൂപ, ശിലാസ്ഥാപനം നടത്തി അമിത് ഷാ, സനാതനധര്‍മ്മ സന്ദേശം പ്രചരിപ്പിക്കുക ലക്ഷ്യം

കുര്‍ണൂല്‍ / ആന്ധ്രാപ്രദേശ്: ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമ ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ഉയരുന്നു. കേന്ദ്ര ആഭ്യന്തര, മന്ത്രി അമിത് ഷാ 108 അടി ഉയരമുള്ള രാമചന്ദ്ര പ്രതിമക്ക്‌ ശിലാസ്ഥാപനം നടത്തി. വീഡിയോ കോണ്‍ഫറൻസിലൂടെയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്.

കുര്‍ണൂലിലെ മന്ത്രാലയത്തിലാണ് ഈ പ്രതിമ സ്ഥാപിക്കുക. മന്ത്രാലയം ദാസ് സാഹിത്യ പ്രകല്‌പത്തിന് കീഴില്‍ 500 കോടി രൂപ ചെലവിലാണ് ഇത് നിര്‍മിക്കുന്നത്. ലോകത്തിന് സനാതന ധര്‍മ്മത്തിൻ്റെ സന്ദേശം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മന്ത്രാലയം വില്ലേജില്‍ 10 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പദ്ധതി രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി

വൈഷ്ണവ പാരമ്പര്യം ഇന്ത്യയിലും ലോകമെമ്പാടും വരും കാലങ്ങളില്‍ കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ‘മന്ത്രാലയം ദാസ് സാഹിത്യ പ്രകല്‌പ’ത്തിൻ്റെ പിന്നിലെ ലക്ഷ്യങ്ങളിലൊന്ന്. അന്നദാനം, വിദ്യാദാനം എന്നിങ്ങനെ നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ഇതോടൊപ്പം ശുദ്ധമായ കുടിവെള്ളവും, വീടുകളും ഗ്രാമവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്.

0Shares