ഇതുകൊണ്ട് അവസാനിക്കില്ല; ഇന്ത്യയിലെ മതേതര വോട്ടര്‍മാര്‍ ഒരുമിച്ച് നിന്നാല്‍ 2024 ല്‍ മോദി ഭരണകൂടത്തെ തൂത്തെറിയാം: എ.കെ ആന്റണി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഇതുകൊണ്ട് അവസാനിക്കില്ല; ഇന്ത്യയിലെ മതേതര വോട്ടര്‍മാര്‍ ഒരുമിച്ച് നിന്നാല്‍ 2024 ല്‍ മോദി ഭരണകൂടത്തെ തൂത്തെറിയാം: എ.കെ ആന്റണി

കര്‍ണാടകയിലേത് ചരിത്രവിജയം, ഇത് മതേതര ഇന്ത്യക്ക് ഒരുപാട് സന്ദേശം നല്‍കുന്ന വിജയമാണെന്നും കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇന്ത്യയിലെ മതേതര വോട്ടര്‍മാര്‍ ഒരുമിച്ച് നിന്നാല്‍ 2024 ല്‍ മോദി ഭരണകൂടത്തെ തൂത്തെറിയാമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ വിജയം വെറുപ്പിൻ്റെ യും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെ മേല്‍ മതേതര രാഷ്ട്രീയം നേടിയ ചരിത്ര വിജയമാണ്, ഒപ്പം പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ്. ഇതുകൊണ്ട് അവസാനിക്കില്ല. ഇനി തിരിച്ചടികളുടെ പരമ്പര ബി.ജെ.പിക്കുണ്ടാകും മധ്യപ്രദേശിലും രാജസ്ഥാനിലും എല്ലാം ബി.ജെ.പി തോല്‍ക്കും. ഒരുമിച്ച് നിന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആരെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് കര്‍ണാടകയിലെ വിജയം വിളിച്ചു പറയുന്നത്. കര്‍ണാടക തുടക്കം മാത്രമാണ്.

ഇത് മുന്നോട്ടുകൊണ്ടുപോയി ബഹുസ്വരതയിലും മതേതരത്തിലുമുള്ള സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ആന്റണി പറഞ്ഞു. മകൻ്റെ നിലപാടിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആന്റണി വിസമ്മതിച്ചു. രാഷ്ട്രീയം പറയാന്‍ വന്നതാണ്, കുടുംബകാര്യമല്ല. അത് മുന്‍പേ അവസാനിച്ചതാണെന്നും ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

0Shares