ഇന്ത്യക്കാര്‍ക്ക് തൊഴിലവസരവുമായി ഖത്തര്‍ എയര്‍വേയ്സ്; ഡല്‍ഹിയിലും മുംബയിലും റിക്രൂട്ട്‌മെന്റ് ഡ്രൈവ്,​ ഓണ്‍ലൈനായും അപേക്ഷിക്കാം

  • Post category:Gulf / news
  • Reading time:1 min read
You are currently viewing ഇന്ത്യക്കാര്‍ക്ക് തൊഴിലവസരവുമായി ഖത്തര്‍ എയര്‍വേയ്സ്; ഡല്‍ഹിയിലും മുംബയിലും റിക്രൂട്ട്‌മെന്റ് ഡ്രൈവ്,​ ഓണ്‍ലൈനായും അപേക്ഷിക്കാം

ദോഹ: ഇന്ത്യക്കാര്‍ക്ക് വന്‍ തൊഴിലവസരം ഒരുക്കി ഖത്തര്‍ എയര്‍വേയ്‌സിൻ്റെ റിക്രൂട്ട്‌മെന്റണ്ട് ഡ്രൈവ്. കമ്പനിയുടെ വിവിധ വിഭാഗങ്ങളിലേക്കും തസ്തികകളിലേക്കും ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് പുറമേ ഡല്‍ഹിയിലും മുംബയിലും പ്രത്യേകം റിക്രൂട്ട്‌മെണ്ട് ഡ്രൈവും കമ്പനി നടത്തുന്നുണ്ട്.

ഖത്തര്‍ എയര്‍വേയ്സ്,​ ഉപവിഭാഗങ്ങളായ ഖത്തര്‍ ഡ്യൂട്ടി ഫ്രീ,​ ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്,​ ഖത്തര്‍ എയര്‍വേസ് കാറ്ററിംഗ് കമ്പനി,​ ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി,​ ദിയാഫത്തീന ഹോട്ടല്‍സ് എന്നിവയിലേക്കാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്.

പാചകം,​ കോര്‍പ്പറേറ്റ്- കൊമേഴ്‌സ്യല്‍,​ മാനേജ്‌മെണ്ട്,​ കാര്‍ഗോ,​ കസ്റ്റമര്‍ സര്‍വീസ്,​ എന്‍ജിനീയറിംഗ്,​ ഫ്ലൈറ്റ് ഓപ്പറേഷന്‍സ്,​ ഗ്രൗണ്ട് സര്‍വീസസ്,​ സേഫ്റ്റി- സെക്യൂരിറ്റി,​ ഡിജിറ്റല്‍,​ ഫ്രണ്ട് ഓഫീസ്,​ അഡ്‌മിനിസ്ട്രേഷന്‍,​ സെയില്‍സ്,​ ഫിനാന്‍സ് എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ ഈ മാസം 16നും 17നുമാണ് നേരിട്ടുള്ള റിക്രൂട്ട്‌മെണ്ട് നടക്കുന്നത്. മുംബയില്‍ 29നും 30നും റിക്രൂട്ട്‌മെണ്ട് നടക്കും. ഖത്തര്‍ എയര്‍വേസിൻ്റെ വെബ്‌സൈറ്റിലുള്ള കരിയര്‍ പേജില്‍ https://www.qatarairways.com/en/careers/global-recruitment.html എന്ന ലിങ്കില്‍ ഓണ്‍ലൈനായും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നികുതിരഹിത വേതനത്തോടൊപ്പം താമസം സൗജന്യമായിരിക്കും. മറ്റ് അലവന്‍സുകളും ലഭിക്കും

0Shares