
കൊറോണയെ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി റെയില്‍വേ രംഗത്ത്. മാര്‍ച്ച് 22 മുതല്‍ ട്രെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിങ് സേവനങ്ങളെല്ലാം നിര്‍ത്തലാക്കുമെന്ന് ഐ.ആര്‍.സി.ടി.സിയുടെ പുതിയ ഉത്തരവില്‍ അറിയിച്ചു.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന് കീഴിലുള്ള ഫുഡ് പ്ലാസകളും റിഫ്രഷ്മെന്റ് റൂമുകളും സെല്‍ കിച്ചണുകളും ഒരു മുന്നറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്നും അവര്‍ അറിയിച്ചു. അതേസമയം ട്രെയിനുകളില്‍ പുറത്ത് നിന്ന് കൊണ്ടുവന്ന് ഭക്ഷണവിതരണം നടത്തുന്നവര്‍ അത് തുടരും.
ട്രെയിനുകളില്‍ തന്നെ ഭക്ഷണം ഒരുക്കണമെന്ന നിര്‍ബന്ധിത സാഹചര്യം വന്നാല്‍ ചായയും കാപ്പിയും മാത്രം ലഭ്യമാകുന്ന വിധത്തില്‍ കുറഞ്ഞ ജീവനക്കാരെ മാത്രം ഏര്‍പ്പാടാക്കി വിതരണം ചെയ്യുമെന്നും ഐ.ആര്‍.സി.ടി.സി അധികൃതര്‍ പറഞ്ഞു.
