
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതോടെ ഇന്ത്യന്‍ റെയില്‍വേ 168 ട്രെയിനുകള്‍ റദ്ദാക്കി. നാളെ മുതല്‍ ഈ മാസം 31വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
56737/56738 ചെങ്കോട്ട- കൊല്ലം- ചെങ്കോട്ട, 56740/56739 കൊല്ലം- പുനലൂര്‍- കൊല്ലം, 56744/56743 കൊല്ലം- പുനലൂര്‍- കൊല്ലം, 56333/56334 പുനലൂര്‍- കൊല്ലം- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.

56365 ഗുരുവായൂര്‍- പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കൊല്ലത്തിനും പുനലൂരിനും ഇടയില്‍ റദ്ദാക്കിയിട്ടുണ്ട്. മധുര ഡിവിഷന്റെ കീഴിലുള്ള 56036 തിരുനല്‍വേലി- തിരുച്ചെന്തൂര്‍, 56805 വില്ലുപുരം- മധുര, 76837 കാരൈക്കുടി- വിരുദനഗര്‍, 76839 തിരുച്ചിറപ്പള്ളി- കാരൈക്കുടി, 76807 തിരുച്ചിറപ്പള്ളി- മന്‍മധുരൈ പാസഞ്ചര്‍ ട്രെയിനുകളും 31 വരെ റദ്ദാക്കി.
