വോഗ് മാഗസിന്‍റെ ഇന്ത്യന്‍ പതിപ്പില്‍ ‘വുമണ്‍ ഓഫ് ദ ഇയര്‍’ സീരിസില്‍ ആരോഗ്യ മന്ത്രി കെ. കെ ശൈലജ

  • Post category:news
  • Reading time:1 min read
You are currently viewing വോഗ് മാഗസിന്‍റെ ഇന്ത്യന്‍ പതിപ്പില്‍  ‘വുമണ്‍ ഓഫ് ദ ഇയര്‍’ സീരിസില്‍ ആരോഗ്യ മന്ത്രി കെ. കെ ശൈലജ

അന്താരാഷ്‌ട്ര ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടം നേടി കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ. വോഗ് ഇന്ത്യയുടെ പുതിയ പതിപ്പിന്‍റെ കവര്‍ ചിത്രവും മന്ത്രി കെ. കെ. ശൈലജയുടേതാണ്. ഇതോടൊപ്പം പ്രത്യേക അഭിമുഖവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ ലോകത്തെ വനിതാ നേതാക്കളുടെ മികവിനെക്കുറിച്ചാണ് വോഗ് മാസിനിലെ ഫീച്ചറുകള്‍.

കേരളത്തെ നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ഇന്ത്യ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഭയപ്പെടാന്‍ സമയം ഇല്ല, ഭയത്തേക്കാളുപരി ഈ പ്രതിസന്ധിയില്‍ ഇടപെടാന്‍ ആവേശമായിരുന്നുവെന്ന് കെ.കെ. ശൈലജ വോഗിനോട് പറയുന്നു. ഇതിനോടകം നിരവധി പേര്‍ മന്ത്രിക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

0Shares