നിലകൊള്ളുന്നത് രാജ്യതാല്‍പ്പര്യങ്ങള്‍ക്കും ദേശീയതത്വങ്ങള്‍ക്കും വേണ്ടി; ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ വാഹകരാണ് ബി.ജെ.പി: അമിത് ഷാ

  • Post category:news
  • Reading time:1 min read
You are currently viewing നിലകൊള്ളുന്നത് രാജ്യതാല്‍പ്പര്യങ്ങള്‍ക്കും ദേശീയതത്വങ്ങള്‍ക്കും വേണ്ടി; ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ വാഹകരാണ് ബി.ജെ.പി: അമിത് ഷാ

രാജ്യത്തെ ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ വാഹകരാണ് ബി.ജെ.പിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ 40-ാം സ്ഥാപക വാര്‍ഷികദിനത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ‘ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ വാഹകരായ ബി.ജെ.പിയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആശംസകള്‍’, അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

രാജ്യതാല്‍പ്പര്യങ്ങള്‍ക്കും ദേശീയതത്വങ്ങള്‍ക്കും വേണ്ടിയാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ എല്ലാവരുടെ പ്രധാനമന്ത്രിയ്ക്ക് കീഴില്‍ അണിനിരക്കണമെന്നും അമിത് ഷാ പറഞ്ഞു.

0Shares