തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യമായി കിരീടം; പരാജയപ്പെടുത്തിയത് 14 തവണ ചാമ്പ്യനായ ഇന്തൊനേഷ്യയെ

  • Post category:sports
  • Reading time:1 min read
You are currently viewing തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യമായി കിരീടം; പരാജയപ്പെടുത്തിയത് 14 തവണ ചാമ്പ്യനായ ഇന്തൊനേഷ്യയെ

ഇന്ത്യൻ കായിക ലോകത്തിന് അഭിമാന നേട്ടമായി തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് കന്നികിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്തൊനേഷ്യയെ തകർത്ത് ഇന്ത്യ ചാമ്പ്യൻഷിപ്പിൻ്റെ 73 വർഷത്തെ ചരിത്രത്തിലെ തന്നെ ആദ്യ സ്വർണം സ്വന്തമാക്കി.

ചാമ്പ്യൻഷിപ്പിൽ ഉടനീളം ഇന്ത്യ കാണിച്ച സ്വപ്‌നക്കുതിപ്പ് ഒടുവിൽ കിരീടനേട്ടത്തിലേക്ക് എത്തുകയായിരുന്നു. 14 തവണ ചാമ്പ്യന്മാരായ ഇന്തൊനേഷ്യയെ ഫൈനലിൽ 3-0നാണ് ഇന്ത്യ തകർത്തത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി വിജയം സമ്മാനിച്ചത്.

0Shares