ഇന്ത്യയെ പാകിസ്ഥാന്‍റെ ഹിന്ദു പതിപ്പാക്കില്ല; ഭാരത് മാതാ കി ജയ് വിളിക്കാൻ ഒരു മടിയുമില്ല; നിലപാട് വ്യക്തമാക്കി ശശി തരൂർ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയെ പാകിസ്ഥാന്‍റെ ഹിന്ദു പതിപ്പാക്കില്ല; ഭാരത് മാതാ കി ജയ് വിളിക്കാൻ ഒരു മടിയുമില്ല; നിലപാട് വ്യക്തമാക്കി ശശി തരൂർ

ഇന്ത്യയെ ഒരിക്കലും പാകിസ്താന്‍റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം .പി. ഏതൊരു സർക്കാരിനും മുൻ സർക്കാറിന്‍റെ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ സാധിക്കുമെങ്കിലും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന യുക്തി ഒരു സർക്കാരിനും ഇല്ലാതാക്കാൻ കഴിയില്ലെന്നും ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ശശി തരൂർ പറഞ്ഞു.

ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഭാരത് മാതാ കി ജയ് എന്ന് വിളിക്കാൻ തനിക്ക് ഒരു പ്രശ്നവുമില്ലെന്നും അതേസമയം, തന്‍റെ രാജ്യത്തെ ഒരു ദേവതയായി കാണാൻ മതം അനുവദിക്കാത്ത ഒരു സഹ മുസ്ലിമിനെ താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിണ്ടാതിരിക്കാൻ അവർക്ക് അവകാശമുണ്ട്. എന്നാൽ ഹിന്ദുത്വ നേതാക്കൾ അതിന് അനുവദിക്കില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. രാജ്യത്തെ അവഹേളിക്കാതെ വ്യത്യസ്ത ഐഡന്റികളിൽ വിശ്വസിക്കാൻ ഇന്ത്യൻ ഭരണഘടന തന്നെ അനുവദിക്കുന്നുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

0Shares