എട്ടുദിവസം കൊണ്ട് ഇന്ത്യയിലെ‌ രോഗികളുടെ എണ്ണം ലക്ഷത്തിൽനിന്നും ഒന്നര ലക്ഷത്തില്‍; മരണം 4300 കടന്നു

  • Post category:news
  • Reading time:1 min read
You are currently viewing എട്ടുദിവസം കൊണ്ട് ഇന്ത്യയിലെ‌ രോഗികളുടെ എണ്ണം ലക്ഷത്തിൽനിന്നും ഒന്നര ലക്ഷത്തില്‍; മരണം 4300 കടന്നു

ഇന്ത്യയിൽ കോവിഡ്‌ രോഗികൾ ഒന്നര ലക്ഷം കടന്നു. എട്ടുദിവസം കൊണ്ടാണ്‌ രോഗികളുടെ എണ്ണം ലക്ഷത്തിൽനിന്നും ഒന്നര ലക്ഷത്തിലെത്തിയത്‌. വ്യാപനം ഈ തോതിൽ തുടർന്നാൽ ജൂൺ അവസാനത്തോടെ‌ രോഗികൾ നാലുലക്ഷത്തിലേറെയാകും. നിലവിൽ നാലുലക്ഷത്തിലേറെ രോഗികളുള്ളത്‌ അമേരിക്കയിൽ മാത്രമാണ്‌. അതേസമയം രാജ്യത്ത്‌ മരണം 4300 കടന്നു.

ഒരാഴ്‌ചയിൽ 44622 പേർ രോഗികളായി. പ്രതിദിനം ആറായിരത്തിലേറെ രോഗികളും 130 ലേറെ മരണവുമാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌‌. മഹാരാഷ്ട്രയിൽ 2091 പേർക്ക് ചൊവ്വാഴ്‌ച രോഗംസ്ഥിരീകരിച്ചു. 97 പേർ കൂടി മരിച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,792 ആ​യി.ഇ​ന്ന് 1,168 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. 36,004 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

മുംബൈയിൽമാത്രം 1002 രോഗികൾ. 39 പേർ മരിച്ചു. മുംബൈയിൽ ആകെ രോഗികൾ 32791. മരണം 1065. തമിഴ്‌നാട്ടിൽ 646 പുതിയ രോഗികൾ. ഒമ്പതുപേർ കൂടി മരിച്ചു.സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സം രേ​ഖ​പ്പെ​ടു​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന മ​ര​ണ​സം​ഖ്യ​യാ​ണി​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 127 ആ​യി.24 മ​ണി​ക്കൂ​റി​നി​ടെ 646 പേ​ര്‍​ക്കാ​ണ് പു​തു​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ചെ​ന്നൈ​യി​ലാ​ണ് ഇ​ന്ന് കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 509 പേ​ർ​ക്ക്. സം​സ്ഥാ​ന​ത്ത് ഇ​തോ​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 17,728 ആ​യി. ഇ​വ​രി​ല്‍ 11,640 പേ​രും ചെ​ന്നൈ​യി​ല്‍ ഉ​ള്ള​വ​രാ​ണ്.

ഗുജറാത്തിൽ 361 പുതിയ രോഗികൾ. ഡൽഹിയിൽ 412 രോഗികളും 12 മരണവും. മധ്യപ്രദേശിൽ ആകെ രോഗികൾ ഏഴായിരം കടന്നു. ചൊവ്വാഴ്‌ച 165 രോഗികൾ. അഞ്ചുപേർ കൂടി മരിച്ചു. ആകെ മരണം 305. രാജസ്ഥാൻ 176, ബംഗാൾ 193, കർണാടക 101, ആന്ധ്ര 97, ബിഹാർ 133, പഞ്ചാബ്‌ 25, തെലങ്കാന 71, ജമ്മു–-കശ്‌മീർ 91, ഒഡിഷ 79, ഹരിയാന 92, അസം 68, ഉത്തരാഖണ്ഡ്‌ 51 എന്നിങ്ങനെയാണ്‌ പുതിയ രോഗികളുടെ എണ്ണം.

0Shares