
ജൂണ്‍ 21 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് എല്ലാ മുതിര്‍ന്നവര്‍ക്കും കോവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മരുന്നു കമ്പനികളില്‍ നിന്ന 75 ശതമാനം വാക്സിനുകള്‍ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ബാക്കി 25 ശതമാനം സ്വകാര്യ മേഖലയും വാങ്ങും പ്രധാനമന്ത്രി മോദി പറഞ്ഞു

പ്രധാനമന്ത്രി മോദി ഇന്ത്യയുടെ വാക്സിന്‍ നയം പുതുക്കുന്നതിന്‍റെ കാരണമെന്താണ്? എന്തുകൊണ്ടാണ് ഇന്ത്യയുടെ വാക്സിന്‍ നയം ഇപ്പോള്‍ പുതുക്കിയത് ? ഇതിനെപറ്റി പ്രിയങ്ക ചതുര്‍വേദി, ശിവ് സേന എം. പി പറഞ്ഞത് ” ഇന്ത്യയിലെ ഓരോ വ്യക്തിയും അതിനെ സ്വാഗതം ചെയ്യും, കാരണം രാജ്യം മുഴുവന്‍ വാക്സിനേഷന്‍ നടത്തുന്നതിനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം ഒഴിവാകുന്നത് സുപ്രീം കോടതിയില്‍ പോലും പരാമര്‍ശിക്കപ്പെട്ടു.
വാക്സിനേഷന്‍ സംസ്ഥാന ഉത്തരവാദിത്തത്തിലേയ്ക്ക് വിട്ട കേന്ദ്രനടപടി തികച്ചും ഏകപക്ഷീയമായിരുന്നു. ആരോഗ്യസംരക്ഷണത്തില്‍ സംസ്ഥാന താതത്പര്യങ്ങളെ മറികടക്കാന്‍ കേന്ദ്രത്തിന് അത് അധികാരം നല്‍കി” എന്നായിരുന്നു.
സര്‍ക്കാറിന്‍റെ വാക്സിനേഷന്‍ നയത്തെ ചോദ്യം ചെയ്ത ഓരോ ഇന്ത്യക്കാരനും സുപ്രീംകോടതിക്കും ഞാന്‍ നന്ദി പറയുന്നു. ഇപ്പോള്‍ കേന്ദ്രം ഈ നയം തിരുത്തുകയാണ്. കേന്ദ്രം സംഭരണം നിര്‍ത്തണമെന്ന് ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചില്ല. സംസ്ഥാനങ്ങളില്‍ കൂടുതല്‍ സുതാര്യമായ വിതരണമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്.
